KOYILANDY DIARY.COM

The Perfect News Portal

തൃശ്ശൂരില്‍ പാമ്പ് കടിയേറ്റ് 8 വയസുകാരന് ദാരുണാന്ത്യം, സഹോദരന്റെ നില ഗുരുതരം

.

തൃശൂർ കോടാലിയിൽ 8 വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ. കോടാലി കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോ (8) ആണ് മരിച്ചത്. ആൽജോയുടെ സഹോദരൻ പത്തു വയസുകാരൻ അനോഷും ഗുരുതരാവസ്ഥയിലാണ്.

 

കുട്ടികളുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ പാമ്പിനെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. മരണപ്പെട്ട കുട്ടിയുടെ ദേഹത്ത് കടിയേറ്റ പാട് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പാമ്പ് കടിയേറ്റാണ് മരണപ്പെട്ടതെന്ന നിഗമനത്തിലെത്തിയത്. പാമ്പിനെ കുട്ടികൾ കിടന്നിരുന്ന മുറിയിൽ നിന്നാണ് കണ്ടെത്തിയത്.

Advertisements

 

Share news
error: Content is protected !!