ഷോളയാര്‍ ഡാമിന് സമീപം വയോധികയെ പുലി കടിച്ചുകൊന്നു
.
ചാലക്കുടി: വാൽപ്പാറയിൽ വൃദ്ധയെ പുലി കൊന്നു. ഇന്നസ അമ്മ (70) ആണ് കൊല്ലപ്പെട്ടത്. ഷോളയാർ ഡാമിന് അടുത്തുള്ള ഇവരുടെ വീടിന് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷോളയാര്‍ ഡാമിന് സമീപം താമസിക്കുന്ന ഇന്നസമ്മയെ കാണാനുണ്ടായിരുന്നില്ല . വയോധികയും മകനും മാത്രമാണ് വീട്ടില്‍ താമസം.

തുറന്ന നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയായിരുന്നു. ഇന്നു രാവിലെ മൃതദേഹം ലഭിക്കുമ്പോള്‍ പുലി ഭക്ഷിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Advertisements




