KOYILANDY DIARY.COM

The Perfect News Portal

വിഷുവിന്റെ വരവറിയിച്ച് കൊയിലാണ്ടി മാരാമുറ്റം റോഡിൽ പൂത്തുലഞ്ഞ് കണിക്കൊന്ന

.
കൊയിലാണ്ടി: വിഷു ആഘോഷത്തിന്റെ വരവറിയിച്ചുകൊണ്ട് കൊയിലാണ്ടിയിലെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു. രണ്ടു നാൾകൂടിയാണ് ഇനി വിഷുവിനായി ലോകമെമ്പാടുമുള്ള ഓരോ മലയാളിയും കാത്തിരിക്കുന്നത്. കൊയിലാണ്ടി മാരാമുറ്റം റോഡിലെ കണിക്കൊന്ന പൂത്തുലഞ്ഞ് നിൽക്കുന്ന ഭംഗി അതി മനോഹരമാണ്. നാട്ടുകാരുടെയും യാത്രക്കാരുടെയും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് ഈ കൊന്നപ്പൂ മരം.. വർഷങ്ങളായി ഈ മരത്തിൽ കൊന്നപ്പൂക്കൾ വിരിയുമ്പോൾ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തി ചിത്രങ്ങൾ പകർത്തുന്നത് പതിവാണ്. മനസ് കുളിർക്കുന്ന ആ മഞ്ഞ നിറത്തിൽ തൂങ്ങിനിൽക്കുന്ന കൊന്നപ്പൂ പ്രദേശത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. കൊയിലാണ്ടിയിലെ പട്ടണ പ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും വ്യാപകമായി കൊന്ന പൂത്തുലഞ്ഞിട്ടുണ്ട്.
വിഷുവിനോടനുബന്ധിച്ച് കണിക്കൊന്നയ്ക്ക് പ്രത്യേക പ്രാധാന്യമുള്ളതിനാൽ ഈ കാഴ്ച കാണാൻ എത്തുന്നവരുടെ എണ്ണം ദിവസേന വർധിച്ചുവരികയാണ്. മുമ്പ് ശാരദ ഹോസ്പിറ്റൽ അധികൃതർ ഈ മരത്തിന്റെ ചില ശാഖകൾ വെട്ടിമാറ്റാൻ ശ്രമിച്ചിരുന്നുവെങ്കിലും നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പിന്നോട്ടുപോകുകയായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനും പാരമ്പര്യത്തിന്റെ നിലനിൽപ്പിനുമായി നാട്ടുകാർ ഒരുമിച്ച് നിലകൊണ്ടതിനാൾ ഈ സുന്ദര കാഴ്ച ഇന്നും നിലനിൽക്കുന്നു.
Share news
error: Content is protected !!