KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്രത്തിൽ മോഷണത്തിനെത്തിയ കള്ളൻ ഉറങ്ങിപ്പോയതിനെത്തുടർന്ന് പിടിയിലായി

.

നെയ്യാറ്റിൻകരയിൽ ക്ഷേത്രത്തിൽ മോഷണത്തിനെത്തിയ കള്ളൻ  ഉറങ്ങിപ്പോയതിനെത്തുടർന്ന് പിടിയിലായി. തമിഴ്‌നാട്ടിലെ ദിണ്ടിക്കൽ സ്വദേശിയായ സെന്തിൽ ആണ് പിടിയിലായത്. കോവിലൂർ ശ്രീ കഴുകുവാൽവട്ടം ക്ഷേത്രത്തിലാണ് സംഭവം നടന്നത്.

 

രാവിലെ പൂജാരി എത്തിയപ്പോൾ ശ്രീകോവിൽ തുറക്കാൻ സാധിച്ചില്ല. തുടർന്ന് പൂട്ടിലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സുഖമായി ഉറങ്ങുകയായിരുന്ന കള്ളനെ കണ്ടെത്തിയത്. പിടികൂടിയ പ്രതിയെ പൊലീസിന് കൈമാറുകയും തുടർന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

 

Share news
error: Content is protected !!