KOYILANDY DIARY.COM

The Perfect News Portal

ടോൾ പ്ലാസകളിൽ ഇനി പണം നേരിട്ട് സ്വീകരിക്കില്ല; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ യുപിഐ വഴി പണം അടയ്ക്കാം

.

ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ യുപിഐ വഴി മാത്രമേ ടോൾ പ്ലാസകളിൽ പണം അടയ്ക്കാൻ സാധിക്കുകയുള്ളൂ. പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. തിരക്കുകൾ ഒഴിവാക്കുന്നതിനും യാത്ര സുഗമമാക്കുന്നതും ലക്ഷ്യമിട്ടാണ് നീക്കം. ടോൾ അടയ്ക്കാനുള്ള പ്രധാന മാർഗം വാലിഡായ ഫാസ്ടാഗ് ആണ്. അതില്ലെങ്കിൽ യുപിഐ വഴി പണമടയ്ക്കാം.

 

അങ്ങനെ വന്നാൽ, അടയ്ക്കേണ്ട ടോൾ ഫീയുടെ ഒന്നേകാൽ മടങ്ങ് അടച്ചാലേ ഗേറ്റ് തുറക്കൂ. ടോൾ പ്ലാസകൾക്ക് മുന്നിലുള്ള നീണ്ട ക്യൂവും തിക്കും തിരക്കുമൊഴിവാക്കി ദേശീയപാതകളിലൂടെയുള്ള യാത്രകൾ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെങ്കിലും യാത്രക്കാർക്ക് അസൗകര്യം കൂടുമോ എന്നൊരു ചോദ്യവുമുണ്ട്.  ദേശീയപാതാ അതോറിറ്റിയുടെ ഫാസ്ടാഗ് വാർഷിക പാസ് വരിക്കാരുടെ എണ്ണം അടുത്തിടെ 50 ലക്ഷം കടന്നിരുന്നു.

 

 

Share news
error: Content is protected !!