KOYILANDY DIARY.COM

The Perfect News Portal

പോളിംഗ് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു

.

കോഴിക്കോട് പോളിംഗ് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിലെ 162-ാം നമ്പർ ബൂത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സന്തോഷ് സ്കറിയ എന്ന ഉദ്യോഗസ്ഥനാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞ് വീണത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചൂടും തിരക്കും അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഡ്യൂട്ടിക്കിടെ ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

 

Share news
error: Content is protected !!