KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർ വോട്ട് ചെയ്തു; തുടർഭരണം ഉറപ്പെന്ന ആത്മവിശ്വാസത്തിൽ എൽഡിഎഫ്

.

തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർ വോട്ട് ചെയ്തു. രാവിലെ ഏഴ് മണിക്കാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ ആർ.സി അമല ബേസിക് സ്കൂളിൽ കുടുംബത്തോടൊപ്പമെത്തി വോട്ട് ചെയ്തു. വികസനതുടർച്ചയ്ക്ക് എൽഡിഎഫ് തുടരണമെന്നും നാടിന്‍റെ പുരോഗതി പ്രതിബദ്ധതയോടെ ഉറപ്പുവരുത്താൻ എൽഡിഎഫിന് മാത്രമേ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ് കോഴിക്കോട് നോർത്തിലും, കെ എൻ ബാലഗോപാൽ കൊട്ടാരക്കരയിലും ആർ ബിന്ദു തൃശൂരിലും ശിവൻകുട്ടി നേമത്തും കെ ബി ഗണേഷ് കുമാർ പത്തനാപുരത്തും വോട്ട് ചെയ്തു.

 

നടൻ മോഹൻലാൽ തിരുവനന്തപുരം മുടവൻമുകൾ ഗവ. എൽപി സ്കൂളിലെത്തി വോട്ട് ചെയ്തു. പ്രമുഖ എൽഡിഎഫ് കക്ഷിനേതാക്കളും സ്ഥാനാർഥികളും രാവിലെ തന്നെ വോട്ട് ചെയ്തു. മിക്ക ബൂത്തുകളിലും രാവിലെ മുതൽ നീണ്ട നിരയുണ്ടായിരുന്നു. യു.ഡി.എഫിലെ രമേശ് ചെന്നിത്തല, വി ഡി സതീശൻ, പി കെ  കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു. 

 

 

Share news
error: Content is protected !!