അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി, JCI Quilandy സംഘടിപ്പിക്കുന്ന “HER ART, HER VOICE” കലാപ്രദർശനം മാർച്ച് 7ന് ആരംഭിക്കും
.
കൊയിലാണ്ടി: അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി, JCI Quilandy സംഘടിപ്പിക്കുന്ന “HER ART, HER VOICE” എന്ന കലാപ്രദർശനം 2026 മാർച്ച് 7 മുതൽ 13 വരെ Sradha Art Gallery കൊയിലാണ്ടിയിൽ വെച്ച് നടത്തുന്നതാണ്. കലാരംഗത്ത് താൽപര്യമുള്ളവർക്ക് അവരുടെ കലാസൃഷ്ടികൾ പ്രദർശനത്തിൽ അവതരിപ്പിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ വനിതകളെയും ഈ പരിപാടിയുടെ ഭാഗമാകുവാൻ വിനീതമായി ക്ഷണിക്കുന്നു. പ്രദർശനത്തിന്റെ ഉദ്ഘാടനച്ചടങ്ങ് 2026 മാർച്ച് 7-ന് നടക്കുന്നതായിരിക്കും.
നിങ്ങളുടെ മനോഹരവും സൃഷ്ടിപരവുമായ കലാസൃഷ്ടികൾ കാണുവാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. (9995191968, 8606770627).



