KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാൻ

.

33-ാ മത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 33-ാ മത് സംസ്ഥാന ടെലിവിഷൻ അവാർഡിനായി ലഭിച്ചത് 83 എൻട്രികളാണ് വന്നതെന്ന് മന്ത്രി പറഞ്ഞു. ടെലിഫിലിമുകൾ പുലർത്തിയ നിലവാരം സീരിയലുകൾ പുലർത്തിയില്ലെന്നും അദ്ദേഹം പുരസ്കാര പ്രഖ്യാപന വേളയിൽ പറഞ്ഞു. സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളായി ഇത്തരം സീരിയലുകളിൽ ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആവർത്തിച്ച് പഴകിയ പ്രമേയങ്ങളുമാണ് ഉണ്ടായത്.

 

 

അന്യഭാഷാ പരമ്പരകളുടെ അനുകരണമാണ് ഏറെയും എന്നും അദ്ദേഹം പറഞ്ഞു. മികച്ച പരിസ്ഥിതി ഡോക്യുമെൻഡറിക്കുള്ള പുരസ്കാരം ബിജു മുത്തത്തി സംവിധാനം ചെയ്ത വിത്ത് ​ഗുണത്തിന് ലഭിച്ചു. എൻ്റർടേമെൻ്റ് വിഭാഗത്തിൽ അശ്വമേധത്തിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു. മികച്ച ടെലി സീരിയലിനുള്ള പുരസ്കാരം മഴയെത്തും മുൻപേ മികച്ച ടെലിഫിലിം എഫ് ഫോർ ഫ്രീഡത്തിനും ലഭിച്ചു.

 

Share news
error: Content is protected !!