ഡ്രോണ്‍ പൈലറ്റ് ആകാൻ താത്പര്യം ഉണ്ടോ? കോഴ്സ് പഠിക്കാൻ അവസരം
.
ഡ്രോണ്‍ പൈലറ്റ് കോഴ്സ് പഠിക്കാൻ അവസരം. പാലക്കാട് ലക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന് കീഴിലാണ് ഡ്രോണ്‍ പൈലറ്റ് കോഴ്സ് പരിശീലനം സംഘടിപ്പിക്കുന്നത്. 18 വയസ്സ് തികഞ്ഞ ആർക്കും കോഴ്സിന് അപേക്ഷ സമർപ്പിക്കാം. അഞ്ച് ദിവസത്തെ പരിശീലനമാണ് സംഘടിപ്പിക്കുന്നത്.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന 25 കിലോ ഗ്രാം വരെ ഭാരമുള്ള ഡ്രോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് ലഭിക്കും. കോഴ്സിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി മാർച്ച് ഏഴ് വരെയാണ്. അസാപ്പിന്റെ കാസര്‍ഗോഡ് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് കോഴ്സ് നടക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9495999667, 9895967998 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.




