KOYILANDY DIARY.COM

The Perfect News Portal

47 വനിതകളടക്കം 134 പേർ എക്സൈസിലേക്ക്; പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് മന്ത്രി എം ബി രാജേഷ്

.

47 വനിതകളടക്കം 134 പേർ പരിശീലനം പൂർത്തിയാക്കി എക്സൈസ് സേനയുടെ ഭാഗമായി. 71 ബിരുദധാരികളും, 20 ബിരുദാനന്തര ബിരുദധാരികളും, 24 ബിടെക് ബിരുദധാരികളും, ഒരു എം ടെക്, ഒരു ബിഡിഎസ്, ഒരു ബിഎഎംഎസ് ബിരുദധാരിയും അടക്കമാണ് പരിശീലനം പൂർത്തിയാക്കിയത്. കഴിഞ്ഞ ക്യാബിനറ്റ് യോഗത്തിലാണ് എക്സൈസിൽ പുതിയ 134 തസ്തികകൾ കൂടി സൃഷ്ടിക്കാൻ തീരുമാനിച്ചതെന്നും, ഈ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 507 തസ്തിക സൃഷ്ടിക്കപ്പെട്ടതായും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

 

കഴിഞ്ഞ 10 വർഷം കൊണ്ട് 2949 പി എസ് സി നിയമനം നടന്നിട്ടുണ്ട്. ആകെ സ്ട്രെങ്തിന്റെ പകുതിയിലധികം ഈ പത്ത് വർഷം കൊണ്ട് പി എസ് സി വഴി നിയമനം നടത്തി. എക്സൈസ് സേനയെ ശക്തിപ്പെടുത്താനും നവീകരിക്കാനും നടത്തിയ ഇടപെടൽ കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച സേനയായി ഇന്ന് കേരള എക്സൈസ് മാറിയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

 

 

 

Share news
error: Content is protected !!