ബേബി മെമ്മോറിയൽ ആശുപത്രിയിൽ ‘നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്’ പ്രവർത്തനമാരംഭിച്ചു
.
കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ സമഗ്ര അർബുദ ചികിത്സാ കേന്ദ്രമായ ‘നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്’ പ്രവർത്തനമാരംഭിച്ചു. രോഗപ്രതിരോധം മുതൽ പാലിയേറ്റീവ് കെയർ വരെയുള്ള ഓങ്കോളജി സേവനങ്ങൾ നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ, സർജിക്കൽ, റേഡിയേഷൻ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ, ഹെമറ്റോളജി, ബോൺമാരോ ട്രാൻസ്‌പ്ലാന്റേഷൻ തുടങ്ങി അർബുദ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും ഒരേയിടത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം.

കാർഡിയോളജി, ന്യൂറോളജി, ഗൈനക്കോളജി, ഓർത്തോപീഡിക്സ് തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനവും ലഭ്യമാകും. നടിയും അർബുദ അതിജീവിതയുമായ ജുവൽ മേരി ഉദ്‌ഘാടനം ചെയ്തു. ജുവൽ മേരിയും ബേബി മെമ്മോറിയൽ ആശുപത്രി ചെയർമാൻ ഡോ. കെ ജി അലക്സാണ്ടറും ചേർന്ന് ലോഗോ പ്രകാശിപ്പിച്ചു. കോഴിക്കോട് ക്ലസ്റ്റർ സിഇഒ ഡോ. അനന്ത് മോഹൻ പൈ, സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജോൺ ആലപ്പാട്ട്, കോർപറേഷൻ കൗൺസിലർ ജിഷ ശബരീഷ് എന്നിവർ സംസാരിച്ചു.




