KOYILANDY DIARY.COM

The Perfect News Portal

മണമൽക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി മണമൽക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് കൊടിയേറ്റം നടന്നത്.  ഫിബ്രവരി 4 മുതൽ 11 വരെ നീളുന്ന ഉത്സവത്തിൽ ഓരോ ദിവസവും പ്രത്യേക പൂജകളും, സാംസ്കാരിക പരിപാടികളും അരങ്ങേറും. ഉത്സവത്തിന്റെ പ്രധാനദിനമായ ഫെബ്രുവരി 10ന് പാരമ്പര്യ തിറയോടുകൂടി ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.

Share news