KOYILANDY DIARY.COM

The Perfect News Portal

കേരള മീ‍ഡിയ അക്കാദമിക്ക് കൊച്ചിയിൽ പുതിയ ആസ്ഥാനമന്ദിരം; 31.56 കോടി അനുവദിച്ചു

.

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിക്ക് പുതിയ ആസ്ഥാനമന്ദിരം നിർമിക്കാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. കൊച്ചി കാക്കനാട്ടുള്ള ക്യാമ്പസിൽ 31.56 കോടി രൂപ ചെലവിൽ കിഫ്ബിയിൽ നിന്നും തുക വിനിയോഗിച്ചാണ് നിർമാണം. സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി 1979ലാണ് സ്ഥാപിതമായത്.

 

ആധുനിക മീഡിയ കോഴ്സുകൾക്കൊപ്പം ഫെലോഷിപ്പുകളിലൂടെ മാധ്യമ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും അക്കാദമി പ്രാധാന്യം നൽകുന്നു. ജേണലിസം, അഡ്വെർടൈസിങ് & പി ആർ, ഫോട്ടോ ജേണലിസം, മൂവി ക്യാമറാ പ്രൊഡക്ഷൻ, വീ‍ഡിയോ എഡിറ്റിംങ്, ഓ‍ഡിയോ പ്രൊ‍ഡക്ഷൻ തുടങ്ങി നിരവധി കോഴ്സുകളാണ് നിലവില്‍ നടത്തി വരുന്നത്. മാധ്യമ പ്രവർത്തകർക്കായി വിവിധ പരിശീലന പരിപാടികൾ, ദേശീയ അന്തർദേശീയ ഇവൻ്റുകൾ തുടങ്ങിയവയ്ക്കും മീ‍ഡിയ അക്കാദമി നേതൃത്വം നൽകുന്നു.

Advertisements

 

Share news