KOYILANDY DIARY.COM

The Perfect News Portal

ടി. നസിറുദ്ദീന്റെ അനുസ്മരണ ദിനം ആചരിച്ചു

കൊയിലാണ്ടി: ടി. നസിറുദ്ദീന്റെ അനുസ്മരണ ദിനം ആചരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കെ. എം രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സലാം വടകര മുഖ്യ പ്രഭാഷണം നടത്തി. 
ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി വിനോദൻ ജില്ലാ വനിതാ വിംഗ് വർക്കിംഗ് പ്രസിഡണ്ട് സൗമിനി മോഹൻദാസ്, മണ്ഡലം പ്രസിഡണ്ട് ഫൈസൽ പയ്യോളി, സീനിയർ വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കർ, എ.കെ.ഡി.എ ജില്ലാ കമ്മിറ്റി അംഗം ലാലു സി കെ, യൂത്ത് വിങ്ങ് ട്രഷറർ സുഹൈൽസീക്കോ, വനിതാ വിംഗ് യൂണിറ്റ് ട്രഷർ ഉഷാ മനോജ്. മണ്ഡലം സെക്രട്ടറി ഇസ്മായിൽ ടി.പി, ഹാഷിം ജെ. കെ. ഷൗക്കത്ത് എം. കെ എന്നിവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ഫാറൂക്ക് കെ.കെ സ്വാഗതവും ഷഹീർ ടി.പി നന്ദിയും പറഞ്ഞു.
Share news