KOYILANDY DIARY

The Perfect News Portal

വിജയും അറ്റ്ലിയും ഒന്നിക്കുന്ന പുതിയ സിനിമയില്‍ ജ്യോതിക പിന്മാറിയെന്ന് വാര്‍ത്തകള്‍

തെരി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയും അറ്റ്ലിയും ഒന്നിക്കുന്ന പുതിയ സിനിമയില്‍ ജ്യോതിക അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2003ല്‍ പുറത്തിറങ്ങിയ തിരുമലൈയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. എന്നാല്‍ ചിത്രത്തില്‍ നിന്നും ജ്യോതിക പിന്മാറിയെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത.

തിരക്കഥയിലെ അഭിപ്രായവ്യത്യാങ്ങളാണ് ഇതിനു കാരണമെന്നാണ് പറയപ്പെടുന്നത്. കഥ കേട്ട ശേഷം ചില മാറ്റങ്ങള്‍ വരുത്താന്‍ സംവിധായകനോട് ജ്യോതിക നിര്‍ദ്ദേശിച്ചു. ഇത് പാലിക്കാത്തതിനാലാണ് നടിയുടെ പിന്മാറ്റം. ചിത്രത്തില്‍ ജ്യോതികയ്ക്ക് പകരം പുതിയ നടിയെ തിരയുകയാണെന്നും നിത്യ മേനോനെ തീരുമാനിച്ചെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. സമാന്ത, കാജല്‍ അഗര്‍വാള്‍, എസ് ജെ സൂര്യ, സത്യരാജ് തുടങ്ങിയവര്‍ സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എആര്‍ റഹ്മാനാണ് സംഗീത സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *