KOYILANDY DIARY

The Perfect News Portal

ടൊയോട്ടയും സുസുക്കിയും കൈകോര്‍ക്കുന്നു

ടോക്കിയോ: ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനും സുസുകി മോട്ടോര്‍ കോര്‍പറേഷനും സഖ്യത്തിനു ചര്‍ച്ച തുടങ്ങി. സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ ഒന്നിച്ചു നീങ്ങുകയും പരസ്പരം ഘടക പദാര്‍ഥങ്ങളും ഉത്പന്നങ്ങളും നിര്‍മിച്ചു നല്കുകയും ചെയ്യുന്ന വിപുലമായ സഹകരണമാണ് ഉദ്ദേശിക്കുന്നത്.

ജപ്പാനിലെ ഒന്നാംസ്ഥാനത്തുള്ള വാഹന കന്പനിയാണു ടൊയോട്ട. സുസുകി നാലാം സ്ഥാനത്തും. ലോകത്തില്‍ ഒന്നാംസ്ഥാനത്തിനായി ഫോക്സ് വാഗണോടു കിടമത്സരത്തിലാണു ടൊയോട്ട. ഡ്രൈവറില്ലാത്ത കാറുകള്‍, വൈദ്യുത കാറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ജന്‍സ്, വാഹനമലിനീകരണം കുറയ്ക്കല്‍ തുടങ്ങിയ രംഗങ്ങളില്‍ മുന്‍നിര ഗവേഷകരാണു ടൊയോട്ട. സുസുകി നേരത്തേ ഫോക്സ് വാഗണുമായി സാങ്കേതിക സഹകരണത്തിലായിരുന്നു. 2015ല്‍ ആ ബന്ധം ഉപേക്ഷിച്ചു.

ടൊയോട്ട, സുസുകിയുമായി സഹകരിക്കുന്നത് മുഖ്യമായും ഇന്ത്യന്‍ വിപണിയെ ഉദ്ദേശിച്ചാണെന്നു ചിലര്‍ കരുതുന്നു. 2020ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍വിപണിയായി ഇന്ത്യ മാറും. ഇപ്പോള്‍ ടൊയോട്ടയ്ക്ക് ഇന്ത്യയില്‍ അഞ്ചു ശതമാനത്തില്‍ താഴെ വിപണി വിഹിതമേ ഉള്ളൂ. സുസുകിക്ക് 50 ശതമാനമുണ്ട്. ഇന്ത്യയില്‍ മാരുതി സുസുകിയുടെ വിതരണ ശൃംഖലയുടെ പ്രയോജനം തങ്ങള്‍ക്കു പ്രയോജനപ്പെടുത്താനുള്ള വഴി ടൊയോട്ട തേടും.

Advertisements

സുസുകിക്കു സാങ്കേതിക വിദ്യയിലെ പോരായ്മ പരിഹരിക്കാനുള്ള അവസരമാകും സഖ്യം. ഭാവിയില്‍ കന്പനികള്‍ ഒന്നിക്കുന്നതിനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല എന്നാണു ചില കേന്ദ്രങ്ങള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *