KOYILANDY DIARY

The Perfect News Portal

ലോ അക്കാദമിയില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: ലോ അക്കാഡമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് സമരം നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികളിലൊരാള്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. അക്കാഡമിക്ക് മുന്നിലെ മരത്തില്‍ കയറിയ വിദ്യാര്‍ത്ഥി കണ്ണുകള്‍ മാത്രം പുറത്ത് കാണത്തക്ക തരത്തില്‍ കൈലേസേ് കൊണ്ട് മുഖം മറച്ച ശേഷം കഴുത്തില്‍ കുരുക്കിട്ടാണ് മരത്തില്‍ ഇരിക്കുന്നത്. മറ്റു വിദ്യാര്‍ത്ഥികള്‍ മരത്തിന് താഴെയിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. വിദ്യാര്‍ത്ഥിയെ അനുനയിപ്പിച്ച്‌ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ പൊലീസും ഫയര്‍ഫോഴ്സും തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *