KOYILANDY DIARY

The Perfect News Portal

ദിവസവും കുറച്ചു സമയം വ്യായാമത്തിനായി നീക്കി വെക്കുന്ന ആളാണോ നിങ്ങള്‍?

ദിവസവും കുറച്ചു സമയം വ്യായാമത്തിനായി നീക്കി വെക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

തടി കൂടിയതും വയര്‍ ചാടിയതുമൊക്കെയായിരിക്കും പലരും വ്യായാമം ചെയ്യാന്‍ തുടങ്ങാനുള്ള കാരണം. വ്യായാമം തുടരുമ്പോള്‍ അവ കുറയുന്നുണ്ടോ എന്നതിലായിരിക്കും പ്രധാന ആശങ്കയും. എന്നാല്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് മൊത്തത്തിലുള്ള ആരോഗ്യത്തിലായിരിക്കണം. അല്ലാതെ ഭാരം കുറയുന്നുണ്ടോയെന്നതിലല്ല. സ്ഥിരമായി വ്യായാമം ചെയ്യുന്നത് നമ്മുടെ കൈകാലുകള്‍ക്കും ഹൃദയത്തിനും ശ്വാസകോശത്തിനുമൊക്കെ ഗുണകരമാണ്. ഭാരം കുറയുന്നില്ല എന്നതിന്റെയൊക്കെ പേരില്‍ ഇത് ഉപേക്ഷിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആ ഗുണങ്ങള്‍ നഷ്ടപ്പെടും.

വ്യായാമത്തില്‍ നിങ്ങള്‍ തുടക്കക്കാരാണെങ്കില്‍ നിങ്ങളെപ്പോലെ തുടക്കക്കാര്‍ക്കൊപ്പം ചെയ്യുക. അങ്ങനെ വരുമ്പോള്‍ അവരുമായി താരതമ്യം ചെയ്ത് നിരാശരാവുന്ന അവസ്ഥയുണ്ടാവില്ല. വ്യായാമത്തിന്റെ തുടക്കത്തില്‍ പതിയെ ചെയ്യുന്നതാണ് നല്ലത്. വളരെ ഹാഡായി വര്‍ക്ക് ചെയ്താല്‍ മസിലുകള്‍ക്കും മറ്റും വേദനയുണ്ടാവും. ഒരു ത്രഡ് മില്ലില്‍ പത്തുമിനിറ്റേ നിങ്ങള്‍ക്ക് വ്യായാമം ചെയ്യാന്‍ കഴിയുന്നുള്ളൂവെങ്കില്‍ ആദ്യം പത്തുമിനിറ്റ് ചെയ്യുക. പിന്നീട് പതിയെ ഉയര്‍ത്തിക്കൊണ്ടുവരിക. വെയ്റ്റ് മെഷീനുകളും ഡംബ് ബെല്ലുകളും ട്രൈ ചെയ്യുമ്പോഴും ആദ്യം കുറഞ്ഞ വെയ്റ്റിലുള്ളവ എടുത്ത് ശീലിക്കുക.

Advertisements

Leave a Reply

Your email address will not be published. Required fields are marked *