KOYILANDY DIARY.COM

The Perfect News Portal

അമ്മ കുഞ്ഞിനെ ഉറക്കി കിടത്തിയത് അജ്ഞാതന്റെ വണ്ടിയില്‍: പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിനെ തിരികെ കിട്ടി

ഷാര്‍ജ: സുഹൃത്തിന്റെ കാറാണെന്ന് കരുതി അമ്മ കുഞ്ഞിനെ ഉറക്കി കിടത്തിയത് അജ്ഞാതന്റെ . കുറച്ച്‌ കഴിഞ്ഞ് നോക്കിയപ്പോള്‍ കുഞ്ഞുമില്ല, കാറുമില്ല ഷാര്‍ജ പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിനെ തിരികെ കിട്ടി.

സുഹൃത്തുക്കള്‍ക്കൊപ്പം ഷോപ്പിംഗിന് ഇറങ്ങിയതായിരുന്നു അമ്മയും 3 വയസ്സുള്ള കുഞ്ഞും. ഇതിനിടെ കുഞ്ഞ് ഉറങ്ങിപ്പോയി. കുഞ്ഞിനെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ കിടത്താമെന്ന് സുഹൃത്ത് പറഞ്ഞു. ഓട്ടോമാറ്റിക് കീ ഉപയോഗിച്ച്‌ കാര്‍ തുറന്ന് കൊടുക്കുകയും ചെയ്തു. ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ച്‌ വന്നപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന സത്യം അമ്മയും സുഹൃത്തുക്കളും തിരിച്ചറിയിയുന്നത്. കാറുമില്ല, കുഞ്ഞും ഇല്ല. അത് മാത്രമല്ല, സുഹൃത്തിന്റെ കാറാണെന്ന് തെറ്റിദ്ധരിച്ച്‌ കുഞ്ഞിനെ ഉറക്കി കിടത്തിയത് മറ്റാരുടേയോ വണ്ടിയിലാണ്. സുഹൃത്തിന്റെ കാര്‍ അപ്പോഴും പാര്‍ക്കിംഗ് ഏരിയയില്‍ തന്നെ കിടക്കുന്നുണ്ടായിരുന്നു.

അമ്മയും സുഹൃത്തുക്കളും ഉടന്‍ തന്നെ അല്‍ ബുഹരിയാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അപ്പോഴാണ് അങ്ങോട്ട് മറ്റൊരാള്‍ കയറി വരുന്നത്. അയാളുടെ കാറിന്റെ പിന്‍ സീറ്റില്‍ ഒരു കുഞ്ഞിനെ കണ്ടെത്തി എന്ന് പറഞ്ഞ്. പൊലീസ് നടത്തിയ പരിശോധനയില്‍ യുവതിയെ കുഞ്ഞ് തന്നെയാണ് അതെന്ന് സ്ഥിരീകരിച്ചു. ഉടന്‍ തന്നെ കാര്‍ ഉടമയില്‍ നിന്ന് കുഞ്ഞിനെ ഏറ്റെടുത്ത് അമ്മയ്ക്ക് കൈമാറി.

 

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!