KOYILANDY DIARY.COM

The Perfect News Portal

സനാതന ധർമത്തിനെതിരെ സംസാരിക്കുന്നവരുടെ നാവ് പിഴുതെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഹ്

ജയ്‌പുർ: സനാതന ധർമത്തിനെതിരെ സംസാരിക്കുന്നവരുടെ നാവ് പിഴുതെടുക്കുകയും കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്യുമെന്ന് ഭീഷണി മുഴക്കി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്‌ ഷെഖാവത്ത്. ബിജെപിയുടെ പരിവർത്തൻ യാത്രയ്ക്കിടെ രാജസ്ഥാനിലെ ബാർമർ ജില്ലയിൽ ഒരു പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നമ്മൾ വെല്ലുവിളി നേരിടേണ്ടതുണ്ട്. സനാതനത്തിനെതിരെ ആരു പറഞ്ഞാലും അവരുടെ നാവ് പിഴുതെടുക്കും. സനാതനത്തിനെതിരെ ഉയർത്തിയ ആ കണ്ണുകളും ചൂഴ്ന്നെടുക്കും’ ഉദയനിധി സ്റ്റാലിൻ അടുത്തിടെ നടത്തിയ പരാമർശങ്ങളോട് ഷെഖാവത്‌ പ്രതികരിച്ചു.  സനാതനത്തിനെതിരെ സംസാരിക്കുന്ന ഒരു വ്യക്തിക്കും ഈ രാജ്യത്ത് രാഷ്ട്രീയ സ്ഥാനവും അധികാരവും നിലനിർത്താൻ കഴിയില്ലെന്ന്  വെല്ലുവിളിക്കുന്നതായും മന്ത്രി പറഞ്ഞു.

Share news