KOYILANDY DIARY.COM

The Perfect News Portal

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി. സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് പറഞ്ഞ് ശനിയാഴ്ച നഗരത്തിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി അവിടെ വെച്ച് രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

യുവതിയുടെ ഒരു വനിതാ സുഹൃത്താണ് ഈ രണ്ടു പേരെയും പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്. സംഭവത്തിൽ നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Share news
error: Content is protected !!