KOYILANDY DIARY

The Perfect News Portal

പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കൊയിലാണ്ടി: വർദ്ധിപ്പിച്ച പാചക വാതക വില പിൻവലിക്കണമെന്നാവശ്യപ്പെട്ട് മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വ്യാപാരികൾ കൊയിലാണ്ടി പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
യു. എം. സി ജില്ലാ വൈസ് പ്രസിഡണ്ട്  ടി. പി. അബ്ദുൽ ഷഫീക്ക് സമര പരിപാടി ഉദ്ഘാടനം ചെയ്തു.
കെ. എം. എ പ്രസിഡണ്ട് കെ. കെ. നിയാസ് അദ്ധ്യക്ഷത വഹിച്ചു. യു. എം. സി സംസ്ഥാന കമ്മിറ്റി അംഗം ഫൈസൽ കൂട്ടമനം, കെ. എച്ച്. ആർ. എ സെക്രട്ടറി സാദിക്ക്, കെ. എം. എ ട്രഷറർ കെ. ദിനേശൻ, കെ. വി. നസീർ, സുനിൽ പ്രകാശ്, പി. കെ. ഷുഹൈബ്, പി. പവിത്രൻ, പി. വി. പ്രജീഷ്, പി. കെ. മനീഷ്, വി. കെ. ഹമീദ്, പി. പി. ഉസ്മാൻ, അജീഷ്, ബി. എച്ച് ഹാഷിം, ബാബു സുകന്യ, വി. പി. വി. ബഷീർ, പ്രേമദാസൻ എന്നിവർ സംസാരിച്ചു. അമേത്ത് കുഞ്ഞഹമ്മദ് സ്വാഗതവും യു. അസീസ് നന്ദിയും പറഞ്ഞു.
Advertisements