KOYILANDY DIARY

The Perfect News Portal

നരിക്കുനിയിൽ സ്കൂൾ വാർഷികാഘോഷത്തിനിടെ തീപിടിത്തം

നരിക്കുനിയിൽ സ്കൂൾ വാർഷികാഘോഷത്തിനിടെ തീപിടിത്തം. മുട്ടാഞ്ചേരിയിൽ ഹസനിയ എ.യു.പി സ്കൂളിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു തീപടർന്നത്. സ്റ്റേജിനു സമീപത്തു വെച്ച്  പ്രവർത്തിപ്പിച്ചിരുന്ന ജനറേറ്ററിൽ നിന്നാണ് തീ പടർന്നത് എന്നാണ് നിഗമനം.

സ്റ്റേജിന് സമീപത്തു നിന്നും തീയും പുകയും ഉയർന്നത് പരിഭ്രാന്തി പടർത്തിയെങ്കിലും പരിപാടിക്കെത്തിയ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സംയോജിതമായ ഇടപെടലിലൂടെ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. വിവരം കിട്ടിയതിനെ തുടർന്ന് നരിക്കുനിയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. സംഭവത്തെ തുടർന്ന് വാർഷികാഘോഷ പരിപാടികൾ നിർത്തി വെച്ചു.