KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരിയിൽ കക്കൂസ് മാലിന്യം റോഡരികിൽ തള്ളിയതായി പരാതി

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ശുചിമുറി മാലിന്യം റോഡരികിൽ ഒഴുക്കിയതായി പരാതി. പഴയ ഉർവശി ടാക്കീസിനു തെക്ക് ഭാഗത്താണ് ഒഴുക്കിയത്. ഇന്നു രാവിലെ ദുർഗന്ധം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ശുചി മുറി മാലിന്യം തള്ളിയതായി കണ്ടെത്തിയത്. നാട്ടുകാർ ചേമഞ്ചേരി പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. സി.സി.ടി.വി പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

 

Share news
error: Content is protected !!