KOYILANDY DIARY

The Perfect News Portal

സ്ത്രീയെ കാണാതായതായി പരാതി

കൊയിലാണ്ടി: സ്ത്രീയെ കാണാതായതായി പരാതി. കാപ്പാട് വികാസ് നഗർ പനന്താറ്റിൽ വീട്ടിൽ 56 വയസ്സുകാരി സാമിക്കുട്ടിയുടെ ഭാര്യ ചന്ദ്രികയെയാണ് കാണാതായിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടുകൂടി മകളുടെ വീട്ടിൽ നിന്ന് പോയതിന് ശേഷം വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്ന് ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം കിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 0496 2620 236 നമ്പറിൽ അറിയിക്കേണ്ടതാണ്.