KOYILANDY DIARY.COM

The Perfect News Portal

താടി വടിച്ചില്ലെന്ന് പറഞ്ഞ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി

കോഴിക്കോട് : താടി വടിച്ചില്ലെന്ന് പറഞ്ഞ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. കളംതോട് കെഎംസിടി പോളിടെക്നിക്ക് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പരാതിയുമായി രംഗത്തെത്തിയത്. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനത്തില്‍ പരിക്കേറ്റ മുഹമ്മദ് നിസ്മല്‍ മന്‍സൂറിനെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല്‍പ്പതോളം സീനിയര്‍ വിദ്യാര്‍ത്ഥികളാണ് തന്നെ റാഗ് ചെയ്തതെന്നാണ് മുഹമ്മദ് നിസമലിന്റെ പരാതിയില്‍ പറയുന്നത്.കഴിഞ്ഞ ദിവസം മുഹമ്മദ് നിസ്മലിനോട് താടി വടിച്ച്‌ കോളജില്‍ വരണമെന്ന് ഒരു സംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് അനുസരിക്കാത്തതിനെ തുടര്‍ന്ന് 40 ഓളം വരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ വളഞ്ഞ് റാഗ് ചെയ്യുകയായിരുന്നുവെന്നാണ് പരാതി. മര്‍ദനമേറ്റ മുഹമ്മദ് നിസമല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിപ്രാഥമിക ചികിത്സ തേടി വീട്ടിലെത്തിയെങ്കിലും രാത്രിയോടെ അവശനായതിനെ തുടര്‍ന്ന് ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിക്കുകയായിരുന്നു. മുഹമ്മദ് നിസമലിന്റെ ബന്ധുക്കള്‍ കോളജ് അധികൃതര്‍ക്കും പോലീസിലും ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിട്ടുണ്ട്. കളന്‍തോട് കെഎംസിടി പോളിടെക്നിക്ക് കോളജിലെ രണ്ടാം വര്‍ഷ ഡി.ആര്‍ക്ക് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് നിസമല്‍ മന്‍സൂര്‍.

Share news
error: Content is protected !!