KOYILANDY DIARY.COM

The Perfect News Portal

സൈമയുടെ 50-ാം വാർഷികം വിവിധ പരിപാടികളോടെ ആരംഭിച്ചു

കൊയിലാണ്ടി: കലാ-സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് അരനൂറ്റാണ്ടായി പ്രൌഡിയോടെ ഒരു ദേശത്തിൻ്റെ അഭിമാനമായി നിലകൊള്ളുന്ന ചെങ്ങോട്ടുകാവ് സൈമയുടെ 50-ാം വാർഷികം വിവിധ പരിപാടികളോടെ തുടക്കമായി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കലാ-കായിക – സാംസ്കാരിക, രാഷ്ട്രീയക രംഗങ്ങളിൽ നിറസാന്നിധ്യവും പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപന രംഗത്ത് നിന്ന് വിരമിച്ച കമന ശ്രീധരൻ മാസ്റ്ററെ ആദരിച്ചു. കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു. 

പി.കെ. രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, പി. വിശ്വൻ, പൂക്കാട് കലാലയം പ്രസിഡണ്ട് യു. കെ. രാഘവൻ, സി.വി. ബാലകൃഷ്ണൻ, കരിമ്പനക്കൽ ദാമോദരൻ, ഗ്രാമ പഞ്ചായത്തംഗം തസ്ലീന നാസർ, പൊയിൽക്കാവ് എച്ച്.എസ്.എസ്. പ്രധാനാധ്യാപിക ഇ.കെ. ജയലേഖ, ഇ.കെ. ഗോവിന്ദൻ, പി.കെ.ഷാജി, കെ.ഗീതാനന്ദൻ എന്നിവർ സംസാരിച്ചു.

തുടർന്ന് ദക്ഷിണേന്ത്യയിലെ പ്രശസ്ത നർത്തക ദമ്പതികളായ എൻ. ശ്രീകാന്ത്, അശ്വതി ശ്രീകാന്ത് എന്നിവർ അവതരിപ്പിച്ച നടന സാഗരം, ഇബ്രാഹിം വേങ്ങര സംവിധാനം നിർവ്വഹിച്ച നാടകം വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവ നടന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!