KOYILANDY DIARY

The Perfect News Portal

ക​ട​ലാ​ക്ര​മ​ണ​ത്തി​ല്‍ തോ​ണി തകര്‍ന്ന് മ​ണ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ അദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

വ​ട​ക​ര: ക​ട​ലാ​ക്ര​മ​ണ​ത്തി​ല്‍ തോ​ണി ത​ക​ര്‍​ന്ന് മ​ണ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ അ​ദ്ഭു​ത​ക​ര​മാ​യി രക്ഷപ്പെട്ടു. കോ​ട്ട​പ്പു​ഴ അ​ഴി​മു​ഖ​ത്ത് വെ​ച്ചാ​ണ് സം​ഭ​വം. മ​ണ​ല്‍ ശേ​ഖ​രി​ച്ച്‌ തി​രി​ച്ച്‌ അ​ഴി​മു​ഖ​ത്തു ​നി​ന്ന് കറുവ പാ​ല​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ തോ​ണി ക​ട​ലാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടാ​യി മു​റി​ഞ്ഞ് വെ​ള്ള​ത്തി​ന​ടി​യി​ല്‍ താ​ഴ്ന്നു​ പോ​കു​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളാ​യ ക​ള​ത്തി​ല്‍ സു​നി​ല്‍ കു​മാ​ര്‍, പാ​റേ​മ്മ​ല്‍ വാ​സു എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ക​ട​ലാ​ക്ര​മ​ണ​ത്തി​ല്‍ തോ​ണി​യി​ല്‍ ​നി​ന്ന് തെ​റി​ച്ച്‌ വെ​ള്ള​ത്തി​ല്‍ വീ​ണ ഇ​രു​വ​രും നീ​ന്തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍​പെ​ട്ട തോ​ണി സു​നി​ല്‍ കു​മാ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. ര​ണ്ടാ​യി പി​ള​ര്‍​ന്ന തോ​ണി പി​ന്നീ​ട്​ തി​ര​മാ​ല​യി​ല്‍ ക​ര​ക്ക​ടി​ഞ്ഞു. രണ്ടു മാ​സം മു​മ്പ് മ​റ്റൊ​രു തോ​ണി​യും അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്നി​രി​ന്നു. പൂ​ഴി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മാ​ന്യ​മാ​യ വേ​ത​ന​വും ന​ഷ്ട​പ്പെ​ട്ട തോ​ണി​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും ന​ല്‍​ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *