KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഡയറി വാർത്തയെ തുടർന്ന് അനധികൃത കെട്ടിടം പൊളിച്ചു മാറ്റാൻ നഗരസഭ ഉത്തരവിട്ടു

അനധികൃത നിർമ്മാണത്തിന് മൗനാനുവാദം: കൊയിലാണ്ടി ഡയറി വാർത്തയെ തുടർന്ന് അനധികൃത കെട്ടിടം പൊളിച്ചു മാറ്റാൻ നഗരസഭ സെക്രട്ടറി ഉത്തരവിട്ടു. കൊയിലാണ്ടി നഗരസഭയിലെ 38-ാം വാർഡിലെ KSEB ഓഫീസിന് സമീപമുള്ള തകർന്ന് വീണ കെട്ടിടമാണ് ഉടമകൾ ചേർന്ന് നഗരസഭയുടെ അനുമതിയോ രേഖകളോ ഇല്ലാതെ മൗനാനുവാദത്താൽ പുതുക്കി പണിയാൻ തുടങ്ങിയത്. ഒഴിവു ദിവസങ്ങിളിലാണ് ഇവിടെ നിർമ്മാണ പ്രവൃത്തി നടക്കുന്നതെന്ന് കൊയിലാണ്ടി ഡയറിയുടെ വാർത്താസംഘത്തിന് വിവരം ലഭിച്ചത്. അതിന് നഗരസഭ സെക്രട്ടറി ഉൾപ്പെടെ മറ്റ് ഉദ്യോഗസ്ഥരുടെ മൗനാനുവാദം ഉണ്ടായിരുന്നതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തിയിരുന്നു. കൊയിലാണ്ടി ഡയറിയുടെ വാർത്തയെ തുടർന്ന് അടിയന്തരമായി കെട്ടിടം പൊളിച്ചു മാറ്റാൻ സെക്രട്ടറി ടൗൺ പ്ലാനിംഗ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതിൻ്റെ അടസ്ഥാനത്തിലാണ് ഇന്ന് രാവിലെ 11.30ന് ഉദ്യോഗസ്ഥരെത്തി കെട്ടിടം പൊളിച്ചു മാറ്റാനുള്ള ഉത്തരവിൻ്റെ കോപ്പി കെട്ടിടത്തിനുമുകളിൽ പതിച്ചത്. 7 ദിവസത്തിനുള്ളിൽ പൊളിച്ചു മാറ്റണം എന്നാണ് ഉത്തരവിൽ പറയുന്നത്.

ഉത്തരവിൻ്റെ പൂർണ്ണ രൂപം: കൊയിലാണ്ടി നഗരസഭ വാർഡ് 38ൽ കെ.എസ്.ഇ.ബി. ഓഫീസിന് സമീപം കുഞ്ഞായിശ മുതൽ പേരുടെ ഉടമസ്ഥതയിലുള്ള 24/343, 344, 345, 346 വരെയുള്ള എന്നീ നമ്പർ പീടിക മുറികൾ കാലപ്പഴക്കം മൂലം ഇടിഞ്ഞ് പൊളിഞ്ഞ് വീഴുന്നെന്നും ധാരാളം ആളുകൾ വന്ന് പോകുന്ന സ്ഥലമായതിനാൽ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ച് നീക്കണമെന്നും ആവശ്യപ്പെട്ട് സൂചന (1) പ്രാകാരം ലഭിച്ച പരാതിയിൽ സൂചന 2 പ്രകാരം സ്ഥല പരിശോധന നടത്തി കെട്ടിടത്തിൻ്റെ അപകടാസ്ഥ ബോധ്യപ്പെട്ടിട്ടുള്ളതാണ്. അപകടാവസ്ഥയിലായ കെട്ടിടം ഉടൻ പൊളിച്ച് നീക്കേണ്ടതാണ്. കെട്ടിടം പൊളിച്ച് നീക്കിയ വിവരം ഈ നോട്ടീസ് കൈപ്പറ്റി 7 ദിവസത്തിനകം ഓഫീസിൽ രേഖാമൂലം സമർപ്പിക്കേണ്ടതാണ് അല്ലാത്തപക്ഷം നിയമാനുസൃതം തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അറിയിക്കുന്നു.

6 മാസം മുമ്പ് സമീപത്തുള്ള സ്വകാര്യ വ്യക്തി കെട്ടിടത്തിന്റെ അപകടാവസ്ഥ വിവരിച്ച് നഗരസഭയ്ക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. തുടർന്ന് എഞ്ചിനീയറിംഗ് വിഭാഗം പരിശോധന നടത്തിയെങ്കിലും തുടർ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം നിലനിൽക്കുകയാണ്. കൊയിലാണ്ടി ഫയർ & സേഫ്റ്റ് അധികൃതർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യാഗസ്ഥർ സ്ഥലത്തെത്തി കയർകെട്ടി പൊതു ജനങ്ങൾക്ക് അപായ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നഗരസഭയുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകാത്തത് പ്രതിഷേധത്തിന് ഇടയാക്കി. തുടര്ന്ന് കൊയിലാണ്ടി ഡയറിയുടെ ശ്രദ്ധയിൽ വരികയും. കഴിഞ്ഞ ഞായറാഴ്ച ഡയറി ഇത് സംബന്ധിച്ച് വാർത്ത നൽകുകയുമാണുണ്ടായത്. തുടർന്നാണ് നടപടി ഉണ്ടായത്.

Advertisements

(1) കുഞ്ഞയിശ, ആട്ടുദിക്കാൻ്റകത്ത്, കൊയിലാണ്ടി. (2) പി.പി. ഖദീജ, പാലൂൻ്റകത്ത്, പുതിയ പുരയിൽ കൊയിലാണ്ടി, (3) സഫിയ എം. റഹ്മത്ത് മൻസിൽ കൊയിലാണ്ടി. (4) ഫാത്തിമ കിഴക്കെ വളപ്പിൽ കോവിരിക്കണ്ടി കൊയിലാണ്ടി എന്നീ കെട്ടിട ഉടമകൾക്കാണ് നോട്ടീസ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *