KOYILANDY DIARY

The Perfect News Portal

ജെ.സി.ഐ ഓർക്കാട്ടേരിയുടെ 2021-22 വർഷത്തെ ഇൻസ്റ്റാളേഷൻ നടത്തി

ഓർക്കാട്ടേരി: ജൂനിയർ ചേംബർ ഓർക്കാട്ടേരിയുടെ 2022 വർഷത്തെ ഇൻസ്റ്റാളേഷൻ നടത്തി.
ചടങ്ങിൽ മുൻ മേഖല പ്രസിഡൻ്റ് കെ.ആർ അനൂപ് കുമാർ മുഖ്യാതിഥിയായി.  പരിപാടിയുടെ ഭാഗമായി ഓർക്കാട്ടേരി പാലിയേറ്റീവ് ക്ലിനിക്കിലേക്ക് എയർ ബെഡ്ഡുകൾ വിതരണം ചെയ്തു. അതോടൊപ്പം സി.എച്ച്. സി വളപ്പിൽ സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ ശില്പി ഷാബുവിനെ ആദരിക്കുകയും ചെയ്തു. ജലസംരക്ഷണം, സൈബർ സുരക്ഷ എന്നിവയ്ക്കു മുൻതൂക്കം നൽകിയുള്ള 2022 വർഷത്തെ പ്രവർത്തനങ്ങളുടെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ വെച്ച് നടന്നു. മേഖലാ പ്രസിഡന്റ് രാകേഷ് മേനോൻ, വൈസ് പ്രസിഡണ്ട് ഡോ.അഭിലാഷ്, റഹീം കെ കെ, ഹരിദേവ് എസ് വി, സുനീഷ് ഏറാമല,പ്രോഗ്രാം ഡയറക്‌ടർ ഡോ.നിധിൻ പ്രഭാകർ, ബിജു.സി.കെ, ഷാജു പട്ടറത്ത്, ശിവദാസ് കുനിയിൽ, ഉണ്ണികൃഷ്ണൻ.വി.ആർ, വിജിഷ ബാലകൃഷ്ണൻ, മിഥുൻ പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *