KOYILANDY DIARY

The Perfect News Portal

ഡി. വൈ. എഫ്. ഐ. നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതരണം ചെയ്തു

പേരാമ്പ്ര: ഡി. വൈ. എഫ്. ഐ. നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്തു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഹൃദയപൂർവം പരിപാടിയുടെ ഭാഗമായി ഡി. വൈ. എഫ്. ഐ. നൊച്ചാട് ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്തു. വീടുകളിൽ നിന്ന് പ്രവർത്തകർ ശേഖരിച്ച മൂവായിരത്തോളം പൊതിച്ചോറുകളാണ് വിതരണം ചെയ്തത്. വെള്ളിയൂരിൽ സംസ്ഥാന കമ്മിറ്റിയംഗം പി.കെ. അജീഷ് ഉദ്ഘാടനം ചെയ്തു. ഷിജി കൊട്ടാറക്കൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സെക്രട്ടറി എം.എം. ജിജേഷ്, എടവന സുരേന്ദ്രൻ, മേഖലാ സെക്രട്ടറി കെ. കെ. നിധീഷ് എന്നിവർ സംസാരിച്ചു. എം.എം. ബജീഷ്, കെ.സി. ഷൈജു, രജിൽ പുത്തലത്ത്, കെ.കെ. ഷിജിത്ത്, സി.ഷിജു, അങ്കിത്ത് ചന്ദ്രൻ, സി. വിവേക്, ഒ. അഭിജിത്, കെ.സി. അഭിജിത്ത്, മിഥുൻ സി. മനോജ്, എബിൻ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *