KOYILANDY DIARY

The Perfect News Portal

ഭക്ഷ്യ കിറ്റ്-കമ്മീഷൻ ലഭ്യമാക്കണം; റേഷൻ വ്യാപാരികൾ സപ്ലൈ ഓഫിസിനു മുമ്പിൽ ധർണ്ണ നടത്തി

കൊയിലാണ്ടി: റേഷൻ വ്യാപാരികൾ താലുക്ക് സപ്ലൈ ഓഫിസിനു മുമ്പിൽ ധർണ്ണ നടത്തി. പത്ത് മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത വകയിലുള്ള കമ്മിഷൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് റേഷൻ വ്യാപാരികൾ കൊയിലാണ്ടി താലുക്ക് സപ്ലൈ ഓഫിസിന് മുമ്പിൽ ധർണ്ണ നടത്തിയത്. ധർണ്ണ സമരം എം.എം സെനുദ്ധീൻ ഉൽഘാടനം ചെയ്തു. പ്രത്യേകം മറിയെടുത്ത് തൊഴിലാളികളെ വെച്ചു കൊണ്ടാണ് ഭക്ഷ്യ കിറ്റ് വിതരണം നടത്തിയത്. എല്ലാ വിഭാഗം തൊഴിലാളികൾക്കും വേതനം നൽകിയപ്പോൾ റേഷൻ വ്യാപാരികളോട് സേവനമായി കാണണമെന്നാണ് ഭക്ഷ്യമന്ത്രി അറിയിച്ചത്. ഓണത്തിന് മുമ്പ് കമ്മിഷൻ ലഭിച്ചിട്ടില്ലങ്കിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു. എം.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.സി. കൃഷ്ണൻ പി.കെ ഗോപി കെ ജനാർദ്ദനൻ , പി.പി കരുണാകരൻ . സി കെ വിശ്വൻ, പി ജാഫർ, ശശി കുമാർ, എന്നിവർ സംസാരിച്ചു. പി.വി സുധൻ സ്വാഗതവും, സുഗതൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *