KOYILANDY DIARY

The Perfect News Portal

ഹരികൃഷ്ണന് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു

കൊയിലാണ്ടി: കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ കുറുവങ്ങാട് സ്വദേശിയായ കുന്നപ്പണ്ടി താഴെകുനി ഹരികൃഷ്ണന് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു. കാൽ വഴുതി കിണറ്റിൽ വീണ യുവതിയെ സ്വന്തം ജീവൻ പോലും പണയംവെച്ച് കിണറ്റിലേക്ക് എടുത്ത് ചാടിയാണ് ഹരികൃഷ്ണൻ ഇവരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്. കൊയിലാണ്ടി ഐ.ടി.ഐ. യിൽ ഇലക്ട്രോണികസ് വിദ്യാർത്ഥിയാണ് ഹരികൃഷ്ണൻ. പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ ഹരികൃഷ്ണൻ സ്കൂളിലെ ആദ്യ ബാച്ചിലെ സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് കൂടിയാണ്.

കുന്നാപ്പണ്ടി താഴെ കുനി ഹരിദാസൻ്റെയും റീനയുടെയും മൂത്തമകനാണ് ഈ ധീരനായ യുവാവ്. 2021 ലെ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ധീരതക്കുള്ള അവാർഡിന് ഹരികൃഷ്ണനെ പരിഗണിക്കണമെന്ന് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിക്ക് വേണ്ടി മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് മാസ്റ്റർ ആവശ്യപ്പെട്ടു. ബി.ജെ.പി മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദൻ, മണ്ഡലം ട്രഷറർ ഒ.മാധവൻ, ചന്ദ്രിക എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *


Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents() #1 [internal function]: wfWAFStorageFile->saveConfig() #2 {main} thrown in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34