KOYILANDY DIARY

The Perfect News Portal

കിണറ്റിൽ വീണ യുവതിയെ രക്ഷിച്ച ഹരികൃഷ്ണനെ കെ.പി. സുധ വീട്ടിലെത്തി അഭിനന്ദിച്ചു

കൊയിലാണ്ടി; കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ കുറുവങ്ങാട് സ്വദേശിയായ കുന്നപ്പണ്ടി താഴെകുനി ഹരികൃഷ്ണനെ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ വീട്ടിലെത്തി ആദരിച്ചു. കാൽ വഴുതി കിണറ്റിൽ വീണ യുവതിയെ സ്വന്തം ജീവൻ പോലും പണയംവെച്ച് കിണറ്റിലേക്ക് എടുത്ത് ചാടിയാണ് ഹരികൃഷ്ണൻ ഇവരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്. കൊയിലാണ്ടി ഐ.ടി.ഐ.യിൽ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ് ഹരികൃഷ്ണൻ.

പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ ഹരികൃഷ്ണൻ സ്കൂളിലെ ആദ്യ ബാച്ചിലെ സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് കൂടിയാണ്. കുന്നാപ്പനാരി താഴെ കുനി ഹരിദാസൻ്റെയും റീനയുടെയും മൂത്തമകനാണ് ഈ ധീരനായ യുവാവ്. സ്ത്രീയെ കരകയറ്റുന്നതിന് കുന്നപ്പനാരി റഷീദിൻ്റെ മകൻ മിർഷാദ് അലി റഷീദും ഹരികൃഷ്നോടൊപ്പം ഈ ധീരമായ പ്രവർത്തനത്തിനൊപ്പം ഉണ്ടായിരുന്നു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, കൗൺസിലർ സി. പ്രഭ, വി.കെ. മനോജ്, കെ. ശിവാനന്ദൻ, അനുപ്,  എന്നിവരും സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *