KOYILANDY DIARY

The Perfect News Portal

കോവിഡ് വ്യാപനം: കൊയിലാണ്ടി ഹാർബർ ഇന്ന് അടയ്ക്കും

കൊയിലാണ്ടി: തീരപ്രദേശത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിൻ്റെ സാഹചര്യത്തിൽ ഇന്ന് (26.07.2021) അർദ്ധരാത്രി മുതൽ ഹാർബർ ഒരാഴ്ചത്തേക്ക് അടച്ചിടാൻ ഹാർബർ മാനേജ്മെന്റ് സൊസൈറ്റി യോഗം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. നാളെ മുതൽ ഫിഷ് ലാൻ്റിംഗ് സെൻ്ററിലെ മത്സ്യവില്പനയും ഉണ്ടാവില്ല. കൊയിലാണ്ടി നഗരസഭയിലെ തീരപ്രദേശ വാർഡുകളിൽ അടിയന്തിരമായി കോവിഡ് ടെസ്റ്റ് നടത്താൻ യോഗം ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടു. തീരപ്രദേശത്ത് അടിയന്തിരമായി സ്പെഷൽ വാക്സിനേഷൻ ക്യാമ്പ് നടത്താൻ നഗരസഭയോട് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കൗൺസിലർ ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. C.M. സുനിലേശൻ സ്വാഗതം പറഞ്ഞു. UK രാജൻ, P.P. സന്തോഷ്, KV ഹരീശൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *