KOYILANDY DIARY

The Perfect News Portal

കാൽ വഴുതി കിണറ്റിലേക്ക് വീണ സത്രീയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ മിടുക്കന് അഭിനന്ദന പ്രവാഹം

കൊയിലാണ്ടി : കുറുവങ്ങാട് കാൽവഴുതി കിണറിലേക്ക് വീണ സ്ത്രീയ അത്ഭുതകരമായി രക്ഷപ്പെടുത്തിയ മിടുക്കന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹം ഇന്നലെയായിരുന്നു സംഭവം നടന്നത്. കാൽവഴുതി കിണറിൽ വീണ സ്ത്രീയുടെയും നാട്ടുകാരുടെയും നിലവിളി കേട്ടു ഓടിയെത്തിയ ഹരികൃഷ്ണനാണ് ഈ പോരാളി. സ്വന്തം ജീവൻപോലും വകവെക്കാതെ തൻ്റെ കൺമുന്നിൽ പ്രാണ വായുവിന് വേണ്ടി പിടക്കുന്ന ജീവനുവേണ്ടി കിണറിലേക്ക് എടുത്ത് ചാടുകയും അതിസാഹസികമായി സ്ത്രീയെ രക്ഷിക്കുകയും ചെയ്താണ് ഹരികൃഷ്ണൻ എന്ന ഈ കൊച്ചു മിടുക്കൻ നാട്ടുകാരുടെ പോരാളിയായി മാറിയത്. കൊയിലാണ്ടി ഗവ.ഐ.ടി.ഐ.യിൽ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ് ഹരികൃഷ്ണൻ പൊയിൽക്കാവ് ഹെയർസെക്കണ്ടറി സ്കൂളിലെ സീനിയർ സ്റ്റുഡൻറ് പോലീസ് കേഡറ്റായിരുന്നു.

ഇരുപത്തിയെട്ടാം വാർഡിലെ പരേതനായ കുന്നാപ്പാണ്ടി താഴെകുനി ഹരിദാസന്റെയും റീനയുടെയും മകനാണ് ഹരികൃഷ്ണൻ. ഹരികൃഷ്‌ണനെ കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ വീട്ടിലെത്തി അഭിനന്ദിച്ചു. ഒട്ടേറെ നാട്ടുകാരും കിണറ്റിലകപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളും ഹരികൃഷ്ണനെ അഭിനന്ദിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *