KOYILANDY DIARY

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഈദ് നിലാവ് സംഘടിപ്പിച്ചു

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ബലി പെരുന്നാളിനോടനുബന്ധിച്ച് അറബിക് ക്ലബ്ബ് ആഭിമുഖ്യത്തിൽഗൂഗ്ൾ മീറ്റിൽ ‘ഈദ് നിലാവ്’പരിപാടി സംഘടിപ്പിച്ചു. മുസ്ലിം ഗേൾസ് എജ്യുക്കേഷൻ ഇൻസ്പെക്ടർ എൻ. സുലൈഖ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും, പട്ടുറുമാൽ വിധികർത്താവുമായ ഫൈസൽ എളേറ്റിൽ മുഖ്യാതിഥിയായി.  പി.ടി.എ. പ്രസിഡൻ്റ് കെ.എം. ഷൈബി അധ്യക്ഷത വഹിച്ചു.  പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് ഈദ് സന്ദേശം കൈമാറി. അറബിക് ക്ലബ്ബ് കൺവീനർ സി. ഖൈറുന്നിസാബി സ്കൂൾ ലീഡർ എ.ആർ.അമേയ, മുഹമ്മദ് ഷാദി എന്നിവർ പ്രസംഗിച്ചു. അറബിക് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ ഈദ് സ്പെഷ്യൽ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *