കൊയിലാണ്ടി: സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് പെരുവട്ടൂർ ഈസ്റ്റ് യൂണിറ്റിനുള്ള വീൽ ചെയർ അബ്ദുൾ ഗഫൂർ യമാമയിൽ നിന്നും എം.എൽ.എ കാനത്തിൽ ജമീല ഏറ്റുവാങ്ങി. ചടങ്ങിൽ സി.പി.ഐ.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി സത്യനാഥ്, സുരക്ഷ മേഖല ജോയന്റ് സെക്രട്ടറി സജിനി കെ.പി, യൂണിറ്റ് സെക്രട്ടറി ജിജീഷ് എം, ട്രഷറർ യു.കെ അജേഷ്, ബഷീർ ഇയ്യഞ്ചേരി, അശോക് അക്ഷയ, വിപിൻ കുമാർ എന്നിവർ പങ്കെടുത്തു.
