KOYILANDY DIARY

The Perfect News Portal

എൻ.ജി.ഒ യൂണിയൻ ധർണ്ണ

കൊയിലാണ്ടി: എൻ ജി ഒ യൂണിയൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കൂട്ട ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം എസ് ഗോപകുമാർ കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് സർക്കാറിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ അണിനിരക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ മിനി സിവിൽ സ്റ്റേഷനിൽ കൂട്ടധർണ്ണയും ആറ് ഓഫീസ് കേന്ദ്രങ്ങളിൽ പ്രകടനവും നടത്തിയത്.

ഏരിയ സെക്രട്ടറി എക്സ് ക്രിസ്റ്റിദാസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ മിനി അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പി ജിതേഷ് ശ്രീധർ സംസാരിച്ചു. വിവിധ ഓഫീസ് കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റി അംഗം സി ജി സജിൽ കുമാർ, ഭാരവാഹികളായ ഇ ഷാജു, എൻ കെ സുജിത്ത്, കെ ബൈജു, പി കെ അനിൽകുമാർ, കെ രജീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *