KOYILANDY DIARY.COM

The Perfect News Portal

ഓപ്പറേഷൻ തൂഫാൻ 2.0 മൂടാടി പഞ്ചായത്ത് തല പരിപാടി നടന്നു

.

മൂടാടി: ഓപ്പറേഷൻ തൂഫാൻ 2.0 മൂടാടി പഞ്ചായത്ത് തല പരിപാടി നടന്നു. തൂഫാൻ പതാക ഉയർത്തലിന് ശേഷം ഗ്രാമ പഞ്ചായത്ത് ഇ എം എസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് എം.പി അഖില ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സജ്ന പിരിശത്തിൽ പ്രതിഞ്ജ ചൊല്ലി. കൊയിലാണ്ടി എസ്.ഐ. ഷൈബു മുഖ്യ പ്രഭാഷണം നടത്തി .

.

.

വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഭവാനി എ. വി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. സത്യൻ, മെമ്പർമാരായ പപ്പൻ മൂടാടി. കെ.പി. കരിം. എൻഎസ്സ്എസ് കോഡിനേറ്റർമാർ എന്നിവർ സംസാരിച്ചു. തൂഫാൻ വാരിയേഴ്‌സിൻ്റ ബാഡ്ജ് വിതരണവും നടത്തി. അസി. സെക്രട്ടറി എൻ.കെ. സുധീഷ് സാഗതവും, എച്ച് ഐ പവിത്രൻ നന്ദിയും പറഞ്ഞു.

Share news