KOYILANDY DIARY.COM

The Perfect News Portal

പാഠത്തിൽ നിന്ന് നേരനുഭവത്തിലേക്ക്

.
പെരുവട്ടൂർ: പാഠഭാഗത്തെ അനുഭവമാക്കി പെരുവട്ടൂർ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ചേലിയ കഥകളി വിദ്യാലയത്തിലേക്ക് പഠന യാത്ര നടത്തി. നാലാം ക്ലാസ്സിലെ പരിസര പഠനത്തിലെ കേരള കലകൾ എന്ന പാഠഭാഗം കുട്ടികളിൽ ഏറെ സംശയമുളവാക്കി. പാഠഭാഗവും ചിത്രങ്ങളും വീഡിയോകളും കുട്ടികളുടെ ചിന്തകൾക്ക് മതിയായില്ല. എന്നാൽ ചേലിയ കഥകളി വിദ്യാലയത്തിലേക്ക് ഒരു യാത്ര പോയാലോ എന്ന ചോദ്യത്തിന് കുട്ടികളും രക്ഷിതാക്കളും സമ്മതം നൽകി. തിങ്കളാഴ്ച രാവിലെ കുട്ടികളെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും നടത്തി ചേലിയകഥകളി വിദ്യാലയം കാത്തിരുന്നു.
.
.
35 വിദ്യാർത്ഥികളും ഹെഡ് മാസ്റ്റർ രാജഗോപാലൻ നമ്പൂരികണ്ടി, അധ്യാപകരായ ബാസിൽ പി, നിഷിധ വി എന്നിവർ സന്ദർശനത്തിന് എത്തി. കലാമണ്ഡലം പ്രേംകുമാർ 3 മണിക്കൂർ സമയംഎടുത്ത് കഥകളിയുടെ ചരിത്രം, വേഷങ്ങൾ, നവരസങ്ങൾ, കഥകളി പദങ്ങൾ എല്ലാം കുട്ടികൾ നേരിൽ കണ്ട് മനസിലാക്കിക്കൊടുത്തു. പാഠഭാഗത്തെ അനുഭവമാക്കി മാറ്റിയ പഠന യാത്ര കുട്ടികൾക്ക് നല്ല അനുഭവമായി മാറി.
Share news