KOYILANDY DIARY.COM

The Perfect News Portal

തൂഫാൻ കമാൻഡോസ് കളത്തിൽ; ലഹരിക്കെതിരെ റാലിയുമായി വിദ്യാർത്ഥികൾ

.
കൊയിലാണ്ടി: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘തൂഫാൻ കമാൻഡോസ്’ പ്രഖ്യാപനവും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.
.
.
സ്കൂളുകൾ കേന്ദ്രീകരിച്ച് സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി. സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി ഗാഥ എസ്. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ സിന്ധു പി, പ്രീജിത്ത് കുമാർ, അമ്പിളി എ.കെ, കാവ്യ പ്രമോദ്, സുമേഷ് താമഠം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Share news