KOYILANDY DIARY

The Perfect News Portal

രോഗികൾ വലയുന്നു: കൊയിലാണ്ടി താലൂക്കാശുപത്രി ഒ.പി.യിലെ ചില ഡോക്ടർമാർക്ക് ചായ കുടിക്കാൻ ഒന്നര മണിക്കൂർ

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർമാർക്ക് രാവിലെ ചായ കുടിക്കാൻ ഒന്നര മണിക്കൂർ. രോഗികൾ വലയുന്നു. നിത്യേന 2000ത്തോളം രോഗികൾ എത്തുന്ന താലൂക്കാശുപത്രിയിലാണ് ഒ.പിയിൽ ഡ്യൂട്ടിയിലുള്ള ചില ഡോക്ടർമാർ തികഞ്ഞ അലംഭാവം കാണിക്കുന്നത്. രാവിലെ ഡ്യൂട്ടിയെടുക്കാൻ തന്നെ പല ഡോക്ടർമാരും വളരെ വൈകിയാണ് എത്തുന്നതെന്ന് പരാതിയുണ്ട്. ഇവരിൽ പലരും 10 മണിക്ക് ചായ കുടിക്കാൻ പോയാൽ പിന്നെ കാണണമെങ്കിൽ പതിനൊന്നര കഴിയണം ഈ സമയത്ത് ഡ്യൂട്ടി നഴ്‌സ്മാരും മുങ്ങും ഇവര് പിന്നീട് എത്തണമെങ്കിൽ ഡോക്ടറുടെ വരവ് എപ്പൊഴാണെന്ന് അറിയണം. അത് വരെ പാവം രോഗികൾ നട്ടംതിരിയുന്ന സ്ഥിതിയാണുള്ളത്.

സാധാരാണ രാവിലെ 10 മണിക്ക് ചായ കുടിക്കാൻ ഒരു ഡ്യൂട്ടി ഡോക്ടർക്ക് 15 മിനിട്ട് മതി. അരമണിക്കൂറായാലും കുഴപ്പമില്ല. ഇവിടെ സ്ഥിതി രൂക്ഷമാണ്. എന്നാൽ ചില ഡോക്ടർമാർ വളരെ കുറച്ച് സമയം മാത്രമാണ് ചായകുടിക്കാനായി ഉപയോഗിക്കുന്നതെന്ന് മറ്റ് ജീവനക്കാർ പറയുന്നു. ഇന്നലെ ഇ.എൻ.ടി. ഒ.പി.യിൽ രാവിലെ 10.13ന് 53-ാം മത്തെ ശീട്ടെടുത്ത് എത്തിയ ഒരു രോഗിക്ക് ഉണ്ടായ അനുഭവമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഒ.പി.ക്ക് മുമ്പിൽ എത്തിയപ്പോൾ ടോക്കൺ നമ്പർ 50 ആണ് വിളിച്ചത്. ആ രോഗിയുടെ പരിശോധന കഴിഞ്ഞ് ഡോക്ടർ രോഗികളോട് ഒന്നും പറയാതെ പുറത്തിറങ്ങി. അപ്പോൾ സമയം 10.18. ഈ സമയത്ത് ഒ.പി.യുടെ പുറത്ത് പത്തോളം രോഗികൾ കാത്തു നിൽപ്പുണ്ടായിരുന്നു. ആരോഗ്യസംബന്ധമായ പല പ്രയാസങ്ങളും അനുഭവിക്കുന്നവരാണ് ഇവരിൽ പലരും. ഡോക്ടർ വരാൻ വൈകിയതിനെ തുടർന്ന് ചിലർ അടുത്തുള്ള ഒ.പി.യിലെ നേഴ്‌സ്മാരോട് അന്വേഷിച്ചപ്പോൾ ചായ കുടിക്കാൻ പോയാതായിരിക്കും എന്ന മറുപടിയാണ് കിട്ടിയത്. ഡോക്ടർ വാർഡിലായിരിക്കും എന്നുകരുതി അന്വേഷിച്ചപ്പോൾ ഡോക്ടർ 10 മിനുട്ടകൊണ്ട് ചായകുടിച്ചതിന് ശേഷം സ്റ്റാഫ് റൂമിൽ മറ്റുള്ളവരുമായി കളി തമാശയിലാണെന്നാണ് അറിയാൻ കഴിഞ്ഞത്.

പിന്നീട് പലരും കാത്തിരുന്ന് മടുത്ത് 11.30 ആയപ്പോൾ കൈയ്യിലുള്ള ശീട്ട് മറ്റൊരു ഡ്യൂട്ടി നേഴ്‌സിന്റെ കൈവശം കൊടുത്ത് ഇത് ഡോക്ടറെ ഏൽപ്പിക്കണം എന്ന് പറഞ്ഞ് സ്വാകാര്യ ആശുപത്രിയിലേക്ക് പോകുകയാണുണ്ടായത്. കാത്ത് നിൽക്കുന്നതിന്റെ ഭാഗമായി പലർക്കും ദേഹാസ്വസ്ഥ്യം ഉണ്ടാകുന്നതായും തലകറങ്ങി വീഴുന്നതായും പരാതിയുണ്ട്. ഇതാണ് കൊയിലാണ്ടി താലൂക്കാശുപത്രിയി ഒ.പി.യിലെ അവസ്ഥ.

Advertisements

രോഗികളെ വട്ടം കറക്കുന്ന ഡോക്ടർമാരെ നിലക്ക് നിർത്തണമെന്നും നഗരസഭയും ഹോസ്പിറ്റൽ മാനേജ് മെൻ്റും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, രോഗികളോടൊപ്പമുള്ള ബന്ധുക്കളും പറയുന്നു. ഡോക്ടർമാരുടെ ചായകുടിയുടെ സമയത്തെപ്പറ്റി ചോദിച്ചപ്പോൾ ആശുപത്രിയിലെ ജീവനക്കാർക്കും പരാതികളേറെയാണ്. ഡോക്ടർമാർ ചായ കുടിക്കാൻപോയതിന്ശേഷം വരാൻ വൈകിയാൽ രോഗികൾ ഞങ്ങളോടാണ് തട്ടിക്കയറുന്നതെന്നാണ് ഇവർ പറയുന്നത്. ഇത് പലപ്പോഴും വലിയ വാക്കേറ്റത്തിലേക്കു കടക്കുന്നതായും ജീവനക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *