KOYILANDY DIARY

The Perfect News Portal

കെ.എസ്.എസ്.പി.എ. വാർഷിക സമ്മേളനം

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി നിയോജക മണ്ഡലം വാർഷിക സമ്മേളനം കെ.സി. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി. മുത്തു കൃഷ്ണൻ സംസാരിച്ചു. ആരോഗ്യ ഇൻഷൂറൻസ് പദ്ധതി എല്ലാ പെൻഷൻകാർക്കും ഉടൻ നടപ്പിലാക്കുക, നിലവിലുള്ള ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക, പെൻഷൻ കുടിശ്ശിക പരിഷ്കരണ കുടിശ്ശിക പണമായി നൽകുക, കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേര് നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

നിയോജക മണ്ഡലം ഭാരവാഹികളായി ടി. കെ. കൃഷ്ണൻ (പ്രസിഡണ്ട്) എൻ. മുരളീധരൻ, ടി.പി. ഗോപാലൻ, എസ്. കെ. പ്രേമകുമാരി (വൈ.പ്രസി) വി. ശിവദാസൻ (സിക്രട്ടറി) കെ.വി. ദാമോദരൻ, എ.വി. അനിൽകുമാർ (ജോ. സെക്രട്ടറി) പ്രേമൻ നൻമന (ഖജാൻജി) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *