KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റൽ കെട്ടിടം ഫിബവരി 6 ന് ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റലിനായി പുതുതായി നിര്മ്മിച്ച കെട്ടിട സമുച്ചയം. ഫിബവരി 6 ന് വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും. രാവിലെ 10- 30 ന് നടക്കുന്ന ചടങ്ങിൽ കെ. ദാസൻ എം.എൽ.എ. അദ്ധ്യക്ഷനായിരിക്കും. കന്നുകുട്ടി പരിപാലനം, ആർ.പി. വിജിലൻസ് യൂണിറ്റ്, റീജിയണൽ അനിമൽ ഹസ്ബബൻ്ററി സെൻ്റെർ തുടങ്ങിയവയുടെ ജില്ലാതല ഓഫീസുകൾ ഇവിടെയായിരിക്കും ഇനി പ്രവർത്തിക്കുക.

നഗരസഭാ ചെയർപേഴ്സണ് കെ.പി. സുധ മുഖ്യാതിഥിയായിരിക്കും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ.എം. ദിലീപ് മുഖ്യ പ്രഭാഷണം നടത്തും. കർഷകർക്ക് കുടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായാണ് ഓഫീസ് സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. 2018ൽ വകുപ്പ് മന്ത്രി തന്നെയാണ് കെട്ടിടത്തിന്റെ തറക്കല്ലിടൽ നിര്വ്വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *