KOYILANDY DIARY

The Perfect News Portal

ദേശീയ പൗരത്വ  ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

കൊയിലാണ്ടി. ദേശീയ പൗരത്വ  ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കൊയിലാണ്ടി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ  പ്രകടനവും പോസ്റ്റ് ഓഫിസ് ഉപരോധവും നടത്തി.  ലീഗ് ഓഫീസായ സി.എച്ച് ഓഡിറ്റോറിയത്തിന് സമീപത്ത്നിന്ന്  പ്രകടനമായി നഗരം ചുറ്റിയശേഷം ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. 
തുടർന്ന് നടന്ന  ഉപരോധ സമരം മുസ്ലിംലീഗ് നേതാവും മുൻ പി.എസ്. സി. അംഗവുമായിരുന്ന  ടി.ടി ഇസ്മായിൽ ഉദ്ഘടനം ചെയ്തു.  സമരത്തിൽ കെ.എം. നജീബ് അദ്ധ്യക്ഷതവഹിച്ചു. അലി കൊയിലാണ്ടി, ഫാസിൽ നാടേരി, ഹാദിഖ് ജസർ, അസീസ് നടേരി എന്നിവർ സംസാരിച്ചു.
നഗരസഭ കൌൺസിലർ വി പി ഇബ്രാഹിക്കുട്ടി, സമദ് നടേരി, സയ്യിദ് ഉസൈൻ ബാഫഖി തങ്ങൾ, ടി അഷറഫ്, അൻവർ ഇയ്യഞ്ചേരി, സി കെ ഇബ്രാഹിം, എം. ബഷീർ, റഷീദ് പുളിയഞ്ചേരി, നൗഫൽ കെല്ലം, അൻവർ വലിയമങ്ങാട്, ഷമിം കൊയിലാണ്ടി, ആസിഫ് കലാം, സാബിത്ത് നടേരി എന്നിവർ നേതൃത്വം നൽകി. എ. അസീസ് മാസ്റ്റർ സ്വാഗതവും അസീസ് നടേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *