KOYILANDY DIARY

The Perfect News Portal

ദേശീയ പണിമുടക്കിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ

കൊയിലാണ്ടി.  കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ ധർണ്ണ തുടരുന്നു. നഗരത്തിൽ പ്രകടനം നടത്തിയശേഷം പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നടക്കുന്ന പ്രതിഷേധ സമരം സിഐടിയു ജില്ലാ ജനറൽ സിക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. നേതാവ് പി.കെ. പുരുഷോത്തമൻ അദ്ധ്യക്ഷതവഹിച്ച പരിപാടിയിൽ  സിഐടിയു ഏരിയാ സെക്രട്ടറി എം.എ. ഷാജി സ്വാഗതം പറഞ്ഞു.  ചെത്ത്തൊഴിലാളി യൂണിയൻ സിഐടി.യു നേതൃത്വത്തിൽ യൂണിയൻ ജോയിൻ്റ് സെക്രട്ടറി ടി.കെ. ജോഷിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ 100 ലിറ്റർ കള്ള് ഒഴുക്കിക്കൊണ്ടാണ് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചത്.

പരിപാടിയിൽ കൊയിലാണ്ടി എംഎൽഎ കെ. ദാസൻ, സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ, കെ.ജി.ഒ.എ. നേതാവ് എം.കെ. രാജൻ, എഫ്.എസ്.സി.ടി.ഒ. നേതാവ് രാജൻ പടിക്കൽ, എൽ.ഐ.സി. ഏജൻ്റ്സ് അസോസിയേഷൻ സെക്രട്ടറി പി.കെ. സദാനന്ദൻ, എസ്.ടി.യു. സിക്രട്ടറി കെ. റാഫി, സി.ഐ.ടി.യു. ഏരിയാ പ്രസിഡണ്ട് എം. പത്മനാഭൻ,  എ.ഐ.ടി.യു.സി. നേതാവ് അഡ്വ. സുനിൽ മോഹൻ, മത്സ്യതൊഴിലാളി യൂണിയൻ സിഐടിയു ഏരിയാ സെക്രട്ടറി സി.എം. സുനിലേശൻ തുടങ്ങിയവർ സംസാരിച്ചു.

സി.ഐ.ടി.യു. ഏരിയാ വൈസ് പ്രസിഡണ്ട്  ടി.കെ. ചന്ദ്രൻ, പി. കെ. ഭരതൻ, ടി.വി. ദാമോദരൻ തുടങ്ങിയവർ പ്രടനത്തിന് നേതൃത്വ നൽകി. പ്രതിഷേധ പരിപാടികൾ വൈകീട്ട് വരെ തുടരുമെന്ന് നേതാക്കൾ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *