KOYILANDY DIARY.COM

The Perfect News Portal

69 ലക്ഷത്തിന്റെ ഹവാല പണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍

പാലക്കാട്:  69 ലക്ഷത്തിന്റെ ഹവാല പണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍. ശശികാന്ത് (22), ധ്യാനേശ്വര്‍ ( 18) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വാണിയമ്ബാടിയില്‍ നിന്നും തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കുഴല്‍പ്പണമാണ് ഒലവക്കോട് റയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും പിടികൂടിയത്.

പാലക്കാട് നോര്‍ത്ത് പോലീസ് , റെയില്‍വേ പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ കെട്ടിവച്ച നിലയില്‍ കൊണ്ടുവന്ന കുഴല്‍ പണം പിടികൂടിയത്.

പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ് ഐ ആര്‍ രഞ്ജിത്ത്, പറളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം എസ് പ്രകാശ്, റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍ സജി അഗസ്റ്റിന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി പി മധു, പ്രിവന്റീവ് ഓഫീസര്‍മാരായ സനില്‍, സഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ അനീഷ്, സന്തോഷ്, കൃഷ്ണദാസ് ടൗണ്‍ നോര്‍ത്ത് സി പി ഒ മാരായ മുരളീധരന്‍, പ്രതീഷ് , സുനില്‍, ഡ്രൈവര്‍ രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഹവാല പണം പിടികൂടിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!