KOYILANDY DIARY

The Perfect News Portal

60 വയസു കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണം

കൊയിലാണ്ടി: 60 വയസു കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വെങ്ങളം പാലിയക്കണ്ടി ശിവദാസൻ നഗറിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി സി.വി. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻ്റ് മാങ്ങോട്ടിൽ സുരേന്ദ്രൻ സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി പി. ചാത്തു പ്രവര്ത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

MLA കാനത്തിൽ ജമീല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ എന്നിവർ സംസാരിച്ചു. പി.കെ.കബീർ സലാല, ഹാരിസ് ബാഫഖി തങ്ങൾ, ഷിജിത്ത്, സലിം മണാട്ട്, സജീ വൻ, മഞ്ഞക്കളം നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. എം കെ. രാമകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഭാരവാഹികൾ പി.കെ അശോകൻ (പ്രസിഡണ്ട്), പി. ചാത്തു (സെക്രട്ടറി), ഹാരിസ് ബാഫഖി തങ്ങൾ (ഖജാൻജി) 36 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. പി.സി സതീഷ് ചന്ദ്രൻ സ്വാഗതവും, സജിൽ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *